iuml national committee; khadar moideen national predident, kunhaly kutty secrtary

ചെന്നൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റായി പ്രൊഫ.ഖാദര്‍ മൊയ്തീനെയും ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെയും തിരഞ്ഞെടുത്തു.

ചെന്നൈ അബു സരോവര്‍ പോര്‍ട്ടി കോയില്‍ നടന്ന ദേശീയ പ്രവര്‍ത്തക സമിതിയിലാണ് തീരുമാനം.

പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളേയും ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ടി മുഹമ്മദ് ബഷീറിനെയും തിരഞ്ഞെടുത്തു. പി.വി അബ്ദുല്‍ വഹാബാണ് പുതിയ ട്രഷറര്‍.

അഡ്വ.ഇഖ്ബാല്‍, തസ്തഗീര്‍ ആഗ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാരായി എം.പി അബ്ദുസമദ് സമദാനി, ഖുറം അനീസ് , ഷഹന്‍ഷാ ജഹാംഗീര്‍, നഈം അക്തര്‍, സിറാജ് ഇബ്രാഹീം സേട്ട് എന്നിവരെ തിരഞ്ഞെടുത്തു. കൗസര്‍ ഹയാത് ഖാന്‍ , ബാസിത്, ഷമീം, ഷറഫുദ്ദീന്‍, ഡോ.മതീന്‍ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.

Top