പുതിയ ബിസിനസ്സ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങി വാട്​സ്​ ആപ്പ്

പുതിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്​സ്​ ആപ്പ്.

ബിസിനസ്സ് ആപ്പാണ് കമ്പനി പുതിയതായി അവതരിപ്പിക്കുന്നത്.

ബിസിനസ്സ് അപ്പിൽ വാട്​സ്​ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള അക്കൗണ്ടുകളെ തിരിച്ചറിയാനായി സാധിക്കും.

രണ്ട് നിറത്തിലുള്ള ടിക്ക് ബിസിനസ്​ ആപ്പിലെ പ്രൊഫൈലുകളില്‍ ഉണ്ടാകും.

ഗ്രേ,പച്ച എന്നീ നിറങ്ങളിലെ ടിക്കായിരിക്കും ഉണ്ടാവുക. വാട്​സ്​ ആപ്പ് ​സാക്ഷ്യപ്പെടുത്തിയ പ്രൊഫൈലിനാണ് പച്ച നിറത്തിലുള്ള ടിക്ക്.

ഗ്രേ ടിക്ക് പ്രൊഫൈല്‍ വാട്​സ്​ ആപ്പ് സാക്ഷ്യപ്പെടുത്താത്ത പ്രൊഫൈലാണ്.

വാട്​സ്​ ആപ്പ് പുതിയ ബിസിസനസ്​ ആപ്പ് അവതരിപ്പിക്കുന്നതോടെ കമ്പനിയുടെ വരുമാനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവില്‍ ഈ ആപ്പ് പരീക്ഷണ ഘട്ടത്തിലാണ്. താമസിക്കാതെ ഈ ആപ്പ് പ്ലേ സ്​റ്റോര്‍ ഉള്‍പടെയുള്ള ആപ്പ് സ്റ്റോറുകളിൽ ലഭ്യമാകും.

Top