ടാക്‌സി എത്താന്‍ ഇനി വെറും നാല് മിനിറ്റ് ; പുതിയ പങ്കാളിത്തത്തോടെ ദുബായ് ആര്‍.ടി.എ

ദുബായ്: ദുബായില്‍ ടാക്‌സി ലഭിക്കാനായി ഇനി ദീര്‍ഘ നേരം കാത്തു നിൽക്കുന്ന കാലമൊക്കെ അവസാനിച്ചു.

ടാക്‌സി ബുക്ക് ചെയ്ത് വെറും നാലു മിനിറ്റിനുള്ളില്‍ തന്നെ ഇനി ടാക്‌സി എത്തും.

കരീം, യൂബര്‍ എന്നീ കമ്പനികളുമായി സഹകരിച്ചാണ് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ടാക്‌സിയുടെ എളുപ്പത്തിലുള്ള ലഭ്യത ഉറപ്പു വരുത്തുന്നത്.

മുമ്പ് ബുക്ക്‌ ചെയ്താല്‍ ടാക്‌സി ലഭിക്കുവാൻ ശരാശരി 12 മിനിറ്റെങ്കിലും എടുക്കുമായിരുന്നു ഈ സമയം നാല് മിനിറ്റാക്കി കുറയ്ക്കാന്‍ പുതിയ പങ്കാളിത്തത്തോടെ ആര്‍.ടി.എ.ക്ക് കഴിഞ്ഞു.

Top