അഭയ് ഡിയോളിന്റെ ‘ഇത് വേതാളം സൊല്ലും കഥൈ’യുടെ ടീസറിന് മികച്ച പ്രതികരണം

ബോളിവുഡ് താരം അഭയ് ഡിയോള്‍ ആദ്യമായി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഇത് വേതാളം സൊല്ലും കഥൈയുടെ ടീസറിന് മികച്ച പ്രതികരണം.

വിക്രമാദിത്യ രാജാവിന്റെ കഥാപാത്രത്തെയാണ് അഭയ് ഡിയോള്‍ അവതരിപ്പിക്കുന്നത്. രതീന്ദ്രദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2016ല്‍ പുറത്തിറങ്ങിയ ഹാപ്പി ഭാഗ് ജായേഗി എന്ന ചിത്രത്തിലാണ് അഭയ് ഡിയോള്‍ അവസാനമായി അഭിനയിച്ചത്.

അശ്വിന്‍ കാക്കുമനു, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.  അഭയ് ചിത്രത്തിന്റെ കോപ്രൊഡ്യൂസര്‍ കൂടിയാണ്.

 

Top