ഇറ്റാലിയൻ ഓപ്പണിൽ ജൊ​ഹാ​ന കോ​ണ്ട പു​റ​ത്ത് ; ഷ​റ​പ്പോ​വ, കെർ​ബ​ർ, ഹാ​ല​പ്പ് ക്വാ​ർ​ട്ട​റി​ൽ

റോം: ​ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ണി​ൽ​നി​ന്നും ബ്രി​ട്ട​ന്‍റെ ജൊ​ഹാ​ന കോ​ണ്ട പു​റ​ത്ത്. ലാ​ത്വി​യ​യു​ടെ ജ​ലേ​ന ഒ​സ്റ്റാ​പെ​ൻ​കോ​യാ​ണ് ജൊ​ഹാ​ന കോ​ണ്ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഒ​സ്റ്റാ​പെ​ൻ​കോ ക്വാ​ർ​ട്ട​റി​ൽ റ​ഷ്യ​യു​ടെ മ​രി​യ ഷ​റ​പ്പോ​വ​യെ നേ​രി​ടും.

വാശിയേറിയ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഒ​സ്റ്റാ​പെ​ൻ​കോ വിജയത്തിലെത്തിയത്. ആ​ദ്യ സെ​റ്റ് സ്വ​ന്ത​മാ​ക്കി​യ ജൊ​ഹാ​ന​യെ ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ളി​ൽ തി​രി​ച്ച​ടി​ച്ച് ഒ​സ്റ്റാ​പെ​ൻ​കോ മ​ത്സ​രം സ്വ​ന്ത​മാ​ക്കുകയായിരുന്നു. സ്കോ​ർ: 2-6, 6-3, 6-4.

Top