ഇസൈ അരസന്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം മുടങ്ങി;വടിവേലുവിനെതിരെ നിര്‍മ്മാതാവ്

ടിവേലുവിനെ നായകനാക്കി ചിമ്പു ദേവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇസൈ അരസന്‍ 24ാം പുലികേസി.

ശങ്കര്‍ നിര്‍മിച്ച ചിത്രം വന്‍ വിജയമായിരുന്നു. ഇംസൈ അരസന് രണ്ടാം ഭാഗവുമായി ഈ ടീം വീണ്ടുമൊന്നിക്കാനുള്ള ശ്രമം ഇപ്പോള്‍ പാതി വഴിയില്‍ നില്‍ക്കുകയാണ്.

മൂന്നാം തവണയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങുന്നത്.

വടിവേലുവിന്റെ പിടിവാശിയാണ് ചിത്രത്തെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് ശങ്കറും പ്രൊഡക്ഷന്‍ ടീമും പരാതിപ്പെടുന്നത്.

വന്‍ തുക ചിത്രത്തിന് വേണ്ടി വടിവേലു പ്രതിഫലമായി ആവശ്യപ്പെട്ടു. ഈ തുക അണിയറപ്രവര്‍ത്തകര്‍ സമ്മതിക്കുകയും സിനിമയുടെ ചിത്രീകരണം തുടങ്ങുകയും ചെയ്തിരുന്നു.

എന്നാല്‍ ചിത്രം തുടങ്ങി കുറച്ചു ദിവസങ്ങള്‍ക്കകം വീണ്ടും പ്രതിഫലം ഉയര്‍ത്തി ചോദിച്ചെന്നും നിരവധി ചര്‍ച്ചകള്‍ക്കു ശേഷമാണ് പ്രശ്‌നം പരിഹരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ചിത്രത്തിനായി ചാര്‍ട്ട് ചെയ്ത പല അഭിനേതാക്കളോടും ചേര്‍ന്ന് അഭിനയിക്കാന്‍ വടിവേലു വിമുഖത പ്രകടിപ്പിക്കുകയും ചെയ്തു.

തന്റെ പേഴ്‌സണല്‍ കോസ്റ്റ്യൂമറെ സിനിമയ്ക്കായി നിയമിക്കണമെന്നതായിരുന്നു താരത്തിന്റെ അടുത്ത ആവശ്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇത് അംഗീകരിച്ചെങ്കിലും ഇയാളുടെ ജോലിയില്‍ തൃപ്തി തോന്നാത്തതിനാല്‍ പിരിച്ചുവിട്ടു.

ഇതോടെയാണ് ഇപ്പോള്‍ ചിത്രം മുടങ്ങിയിരിക്കുന്നത്. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കുവാന്‍ വടിവേലു തയാറാകുന്നില്ലത്രെ.

പ്രൊഡ്യൂസേര്‍സ് അസോസിയേഷനും നടികര്‍ സംഘത്തിനും നിര്‍മ്മാതാവായ ശങ്കര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ നടികര്‍ സംഘം വടിവേലുവിനോട് വിശദീകരണം തേടിയിരിക്കുകയാണ്.

Top