isro-pslv-polar-satellite-launch-vehicle-indian-space-mission-in 2014

പെദപരിമി (ആന്ധ്രാപ്രദേശ്): മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ദൗത്യം 2024 ല്‍ നടക്കും. 2020 ല്‍ ഈ ദൗത്യം നിര്‍വഹിക്കാനായിരുന്നു ആദ്യ തീരുമാനം.

തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ (എല്‍.പി.എസ്.സി.) ഡയറക്ടര്‍ എസ്. സോമനാഥ് തിരുപ്പതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു സോമനാഥ് .

ആളുകള്‍ ഇരിക്കുന്ന, പത്തു ടണ്‍ ഭാരമുള്ള പേടകം ഭൂമിയെ ചുറ്റുന്ന പഥത്തിലെത്തിക്കണം. അതിനു കഴിയുംവിധം ജിഎസ്എല്‍വി മൂന്ന് റോക്കറ്റ് രൂപകല്പന ചെയ്യേണ്ടതുണ്ട്. ആദ്യം ആളെ കയറ്റാതെ പരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കും. അതിനുശേഷമേ മനുഷ്യനെ ഉപയോഗിച്ച് ദൗത്യം നടത്തൂ അദ്ദേഹം വ്യക്തമാക്കി.

ഐഎസ്ആര്‍ഒ ഫെബ്രുവരി ആദ്യം നൂറ്റിമൂന്ന് ഉപഗ്രഹങ്ങളെ പിഎസ്എല്‍വി റോക്കറ്റിലൂടെ വിക്ഷേപിക്കും. നടപ്പു സാമ്പത്തികവര്‍ഷം എട്ടു പിഎസ്എല്‍വി വിക്ഷേപണങ്ങളാണ് നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Top