ഉപഗ്രഹനിര്‍മാണത്തിനായി ഐഎസ്ആര്‍ഒ സ്വകാര്യ മേഖലയ്ക്ക് അവസരമൊരുക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) ഉപഗ്രഹ നിര്‍മാണത്തിനായി സ്വകാര്യമേഖലയ്ക്കും അവസരമൊരുക്കുന്നു.

മൂന്ന് വര്‍ഷം കൊണ്ട് 30 മുതല്‍ 35 ഉപഗ്രഹങ്ങള്‍ വരെ നിര്‍മിക്കാനുള്ള ടെന്‍ഡറാണ് ഐഎസ്ആര്‍ഒ സ്വകാര്യമേഖലക്ക് നല്‍കിയിരിക്കുന്നത്.

അടുത്ത മൂന്നു നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 58 ഉപഗ്രഹവിക്ഷേപണങ്ങളാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായാണ് നിര്‍മാണത്തിന്റെ 40 ശതമാനം സ്വകാര്യ മേഖലയ്ക്ക് കൈമാറുക.

ഇത്തരത്തില്‍ രണ്ട് ഇപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ നേരത്തെ നിര്‍മ്മിച്ചിരുന്നു.

മികച്ച നാലോ അഞ്ചോ കമ്പനികളെ തിരഞ്ഞെടുത്ത് കരാര്‍ നല്‍കുമെന്നും, തുടര്‍ന്ന് ഉപഗ്രഹങ്ങളുടെ നിര്‍മ്മാണം, സംയോജനം, വിക്ഷേപണം എന്നിവയില്‍ പങ്കാളികളാക്കുമെന്നും ഐഎസ്ആര്‍ഒ ഉപഗ്രഹവിഭാഗം ഡയറക്ടര്‍ ഡോ.എം. അണ്ണാദുരൈ അറിയിച്ചു.

Top