ജിസാറ്റ്-6 എ ; പ്രതീക്ഷ കൈവിട്ടിട്ടില്ല, ബന്ധം പുന: സ്ഥാപിക്കുമെന്ന് ഐഎസ് ആര്‍ ഒ

gsat6a

ബെംഗളൂരു: ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-6 എ-ല്‍ ശാസ്ത്രജ്ഞര്‍ ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം (ഐ.എസ്.ആര്‍.ഒ.) അറിയിച്ചു. ഉപഗ്രഹം വീണ്ടെടുക്കാന്‍ ശ്രമം തുടരുകയാണെന്നും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു.

കര്‍ണാടകയിലെ ഹാസനിലുള്ള മാസ്റ്റര്‍ കണ്‍ട്രോള്‍ ഫസിലിറ്റി കേന്ദ്രത്തിലാണ് ഇതിനായി ശ്രമങ്ങള്‍ നടക്കുന്നത്. രണ്ടാം ഭ്രമണപഥത്തില്‍നിന്ന് ഉയര്‍ത്തുന്നതിനിടെയാണ് ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടമായതെന്ന് ഞായറാഴ്ച ഐ.എസ്.ആര്‍.ഒ. സ്ഥിരീകരിച്ചിരുന്നു. ഉപഗ്രഹത്തിന്റെ ഊര്‍ജസംവിധാനം പരാജയപ്പെട്ടതാണ് ഇതിനുകാരണം.

ബന്ധം വീണ്ടെടുക്കാനായില്ലെങ്കില്‍ ഇത് ബഹിരാകാശ മാലിന്യമായി മാറും. പത്തുവര്‍ഷത്തെ ആയുസ്സുമായി വിക്ഷേപിച്ച ഉപഗ്രഹത്തിന് 270 കോടി രൂപയാണ് ചെലവ്. അത്യാധുനിക കമ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുള്ള ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം സൈനിക ആവശ്യങ്ങളായിരുന്നു.

Top