ജോര്‍ദാനില്‍ ഇസ്രയേലി എംബസിക്കുനേരെ ആക്രമണം, രണ്ടു പേര്‍ കൊല്ലപ്പെട്ടു

അമ്മാന്‍: ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനില്‍ ഇസ്രയേലി എംബസിക്കു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.

ഇസ്രയേലി പൗരന് ഗുരുതരമായി പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് എംബസിയില്‍നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു.

ജറൂസലമിലെ അല്‍അക്‌സാ മോസ്‌കിന്റെ പ്രവേശന കവാടത്തില്‍ നിരീക്ഷണകാമറകളും മെറ്റല്‍ ഡിറ്റക്ടറും സ്ഥാപിച്ച ഇസ്രയേലി നടപടിക്കെതിരേ വെള്ളിയാഴ്ച അമ്മാനില്‍ ആയിരക്കണക്കിനുപേര്‍ പ്രതിഷേധം പ്രകടനം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണോ എംബസിക്കുനേരെയുള്ള ആക്രമണ ശ്രമമെന്നു പോലീസ് സംശയിക്കുന്നു.

in :

Top