പാരീസ് വ്യാപാര മേഖലയിലെ വെടിവയ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

is

പാരീസ്: സെന്‍ട്രല്‍ പാരീസിലെ ചാമ്പ്‌സ് എലീസിലുള്ള വ്യാപാര മേഖലയില്‍ ഒരു പോലീസുകാരന്‍ മരിക്കാനിടയായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് പറഞ്ഞു. അക്രമിയെ സുരക്ഷാ സേന വധിച്ചു. അക്രമി നടത്തിയ വെടിവയ്പില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഭീകരാക്രമണമാണ് നടന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് പറഞ്ഞു. സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. അക്രമിയെ തിരിച്ചറിഞ്ഞു. എന്നാല്‍ ഇക്കാര്യം വെളിപ്പെടുത്താനാകില്ലെന്ന് പാരീസ് പ്രോസിക്യൂട്ടര്‍ ഫ്രാന്‍കോയിസ് മോലിന്‍സ് പറഞ്ഞു.

എന്നാല്‍ അക്രമി അബു യുസഫ് അല്‍ ബല്‍ജികി ആണെന്ന് അമഖ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജനങ്ങളോട് പ്രദേശം ഒഴിയാന്‍ പാരീസ് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഹെലികോപ്റ്റര്‍ നിരീക്ഷണം ശക്തമാക്കി.Related posts

Back to top