ഐഎസ്എല്‍ ; ചെന്നൈയിനും തുടക്കക്കാരായ ബെംഗളൂരുവും ഇന്ന് കളത്തിലിറങ്ങും

ചെന്നൈ : ഐ എസ് എല്ലില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈയിനും തുടക്കക്കാരായ ബെംഗളൂരുവിനും ഇന്ന് ആദ്യ പോരാട്ടം .

ചെന്നൈയിന്‍ ഗോവയെയും ബെംഗളൂരു മുംബൈ സിറ്റിയെയും ഇന്ന് നേരിടും.

മികച്ച പ്രതിരോധനിരയുമായാണ് ചെന്നൈയിന്‍ കളത്തിലിറങ്ങുന്നത്. ബ്രസീല്‍, സ്പാനിഷ് താരങ്ങളാണ് പ്രതിരോധത്തിലെ കരുത്ത്. റാഫേല്‍ അഗസ്റ്റോ മധ്യനിരയില്‍ കളിനിയന്ത്രിക്കും.

ഇന്ത്യന്‍ താരം ജെജെയും നൈജീരിയന്‍ താരം ജൂഡോയുമാണ് ഗോളടിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ .

രണ്ടു വര്‍ഷം മുമ്പ് ചെന്നൈയിനോട് ഫൈനലില്‍ തോല്‍പ്പിച്ചതിന്റെ കണക്കുതീരാ‍ക്കാനാണ് ഗോവ ഇറങ്ങുന്നത്.

ഐ ലീഗില്‍ രണ്ടുതവണ ചാംപ്യന്‍മാരായ ബെംഗളൂരു ആദ്യമായാണ് ഐ എസ് എല്ലില്‍ ബൂട്ടണിയുന്നത്. എതിരാളികള്‍ മുംബൈ സിറ്റിയാണ് .

സുനില്‍ ഛേത്രി നയിക്കുന്ന ടീമില്‍ കൊളംബിയന്‍ താരം മിക്ക ,ബ്രൗലിയോ റോഡ്രിഗസ് എന്നിവര്‍ കരുത്തേകും. പ്ലേ ഒാഫില്‍ ഇടംപിടിക്കുകയാണ് ടീമിന്റെ ആദ്യ ലക്ഷ്യം

മധ്യനിരയും മുന്നേറ്റനിരയും നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും പ്രതിരോധമാണ് ബെംഗളൂരുവിന്റെ മറ്റൊരു പ്രശ്നം.

Top