കടം തീര്‍ക്കാന്‍ ഇനിയും സീസണുകള്‍ മാത്രം ബാക്കി,കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക്

കൊച്ചി: സ്വന്തം മണ്ണില്‍ ചെന്നെയിന്‍ എഫ്‌സിക്കെതിരായ ജീവന്മരണ പോരാട്ടത്തില്‍ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക്.

പെനാല്‍റ്റി ഉള്‍പ്പെടെ നിരവധി അവസരങ്ങള്‍ പാഴാക്കിയതാണ് കേരളത്തിന് വിനയായത്. സീസണില്‍ മുന്നോട്ട് പോവാന്‍ വിജയം അനിവാര്യമായിരുന്ന കേരളം ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.

22-ാം മിനിറ്റില്‍ പോസ്റ്റ് ലക്ഷ്യമാക്കിയുള്ള സി.കെ വിനീതിന്റെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റ് ബാറില്‍ തട്ടി തെറിച്ചു. അവസാന നിമിഷങ്ങളില്‍ ശക്തമായ മുന്നേറ്റങ്ങള്‍ ചെന്നെയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഗോളാക്കി മാറ്റുന്നതില്‍ സന്ദര്‍ശകരും പരാജയപ്പെട്ടു.

Top