റഷ്യയിലെ കത്തിയാക്രമണം, ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

മോസ്‌കോ: റഷ്യയിലെ സുര്‍ഗുട് നഗരത്തില്‍ ഏഴു പേര്‍ക്ക് പരിക്കേല്‍ക്കാനിടയാക്കിയ കത്തിയാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്.

തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് അനുകൂല വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. റഷ്യന്‍ അധികൃതര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ശനിയാഴ്ച രാവിലെയാണ് മുഖംമൂടി ധരിച്ച അക്രമി നഗരത്തില്‍ കത്തിയുമായിറങ്ങി ആക്രമണം നടത്തിയത്. 23 വയസുള്ള അക്രമിയെ പോലീസ് വെടിവച്ചു കൊന്നിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

Top