കശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തെലുങ്കാനയില്‍ നിന്നുള്ള ഐസിസ് ഭീകരന്‍

terrorist

ഹൈദരാബാദ്: തെക്കന്‍ കശ്മീരില്‍ അനന്ത്‌നാഗ് ജില്ലയിലെ ഹക്കൂറയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ഐസിസ് തീവ്രവാദിയും. തെലുങ്കാനയിലെ ഭദ്രാദ്രി കൊതാഗുദെം ജില്ലയിലെ മംഗൂരു സ്വദേശി എം.ഡി.തൗഫീഖ് (26) ആണ് ഈ മാസം 11നുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

സൗര സ്വദേശിയായ ഇസ ഫാസില്‍, കൊക്കെര്‍നാഗ് സ്വദേശി സയീദ് ഒവായിസ് എന്നിവരും കൊല്ലപ്പെട്ടിരുന്നു. തൗഫീഖിനെ കുറിച്ചുള്ള വിവരങ്ങള്‍ ജമ്മു കാശ്മീര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

Top