ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ ഈ വര്‍ഷം അവസാനത്തോടെ ഇല്ലാതാകുന്നു

helmet

എസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടു കൂടി ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പന ഇന്ത്യയില്‍ നിരോധിക്കും. രാജ്യത്തെ ഇരുചക്ര യാത്രികരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുക എന്നതാണ് പുതിയ നടപടി കൊണ്ട് ലക്ഷ്്യംവെയ്ക്കുന്നത്.

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് വില്‍പന നിരോധിക്കാനുള്ള നീക്കത്തെ ഐഎസ്‌ഐ ഹെല്‍മറ്റ് നിര്‍മ്മാതാക്കളുടെ കൂട്ടായ്മ സ്വാഗതം ചെയ്തു. ആറു മാസത്തിനുള്ളില്‍ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പന നിരോധനം പൂര്‍ണമായും നടപ്പിലാക്കാമെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Top