IS terrorist new message-malayalees not killed

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നടക്കം കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ഐഎസ്സില്‍ ചേരാന്‍ പോയ മലയാളികള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമെന്ന് പുതിയ സന്ദേശം. ഐഎസിലെത്തിയവരാണ് സന്ദേശം അയച്ചത്. ഇന്നലെ രാത്രിയാണ് സന്ദേശമയച്ചത്.

കേരളത്തില്‍ നിന്നുള്ള ഐഎസ് കമാന്‍ഡര്‍‌ സജീര്‍ മംഗലശ്ശേരിയടക്കമുള്ളവര്‍ കൊല്ലപ്പെട്ടെന്നായിരുന്നു മാധ്യമ വാര്‍ത്തകള്‍. കേരളത്തില്‍ നിന്ന് പോയവര്‍ കൂട്ടത്തോടെ കൊല്ലപ്പെട്ടെന്നും രണ്ടോ മൂന്നോ പേരെ അവശേഷിക്കുന്നുള്ളു എന്നും വിദേശ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതിനെ നിഷേധിച്ചാണ് പുതിയ സന്ദേശം. അമേരിക്കയുടെ ബോംബാക്രമണം തുടരുന്നുവെന്നും ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചു.

‌ഇന്‍സ്റ്റഗ്രാം വഴി ഇന്നലെ വൈകുന്നേരം 7.51 ആണ് സന്ദേശമെത്തിയത്.

Top