ആലിയ ഭട്ടിന്റെ പുതിയ ചിത്രം നിർമ്മിക്കാനൊരുങ്ങി പ്രിയങ്കയുടെ പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്‌സ്

Priyanka Chopra

ഹോളിവുഡും, ബോളിവുഡും കീഴടക്കിയ പ്രിയങ്ക ചോപ്രയും, ബോളിവുഡ് സുന്ദരി ആലിയ ഭട്ടും ഒന്നിക്കുന്നു. ആലിയ ഭട്ടിന്റെ പുതിയ ചിത്രം നിർമ്മിക്കുന്നത് പ്രിയങ്കയുടെ പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്‌സാണ്. പുതിയ ചിത്രത്തിലൂടെ സൂപ്പർ താരങ്ങൾ ആദ്യമായി ഒന്നിക്കുകയാണ്.

രണ്ട് പുതിയ ചിത്രങ്ങളാണ് പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്‌സ് നിർമ്മിക്കുന്നത്. അതിൽ ഒന്ന് ആലിയയുടെ ചിത്രമാണ്. കുട്ടികളും, തെരുവ് നായകളും ഉള്ള ചിത്രത്തിൽ കുറച്ചു സീനുകളിൽ മാത്രമേ ആലിയ ഉള്ളുവെന്നും, എന്നാൽ ചിത്രത്തിൽ അഭിനയിക്കാൻ ആലിയ സമ്മതിച്ചെന്നുമാണ് ബി ടൗണിൽ നിന്ന് ലഭിക്കുന്ന വിവരം.

Top