അഫ്ഗാനിസ്ഥാനില്‍ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍; 11പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍. അഫ്ഗാനിലെ ജോവ്‌സ്ജാന്‍ പ്രവിശ്യയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പത് ഐഎസ് ഭീകരരും രണ്ട് സൈനികരും കൊല്ലപ്പെട്ടു.

വെള്ളിയാഴ്ച ദര്‍സാബ് ജില്ലയിലെ സൈനിക താവളത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇവിടുത്തെയും സമീപമേഖലകളിലെയും സുരക്ഷ ശക്തമാക്കിയിരുന്നു. മണിക്കൂറുകള്‍ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഒന്‍പത് ഭീരകരരെ വധിച്ചതെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

Top