ക്രിക്കറ്റിലെ പ്രിയപ്പെട്ട താരങ്ങള്‍ ആരൊക്കെ എന്ന് വെളിപ്പെടുത്തി ഇര്‍ഫാന്‍ പഠാന്‍

മുംബൈ: മുന്‍ ഇന്ത്യന്‍ പേസറായ ഇര്‍ഫാന്‍ പഠാന്‍ ക്രിക്കറ്റിലെ തന്റെ ഇഷ്ട താരങ്ങള്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തി.

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറും, വിവിഎസ് ലക്ഷ്മണുമാണ് തന്റെ ഇഷ്ട താരങ്ങളെന്നാണ് ഇര്‍ഫാന്‍ പറഞ്ഞിരിക്കുന്നത്.

20 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും ഇരുവര്‍ക്കുമൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നും താരം പറഞ്ഞു.

ഓസീസ് ടീമിലെ ഹിറ്റ്മാനായിരുന്ന ഗില്ലിയാണ് കൂടുതല്‍ അപകടകാരിയെന്നും എന്നാല്‍, ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റും പാകിസ്താന്റെ ഇന്‍സമാം ഉള്‍ ഹഖുമാണ് പേടിപ്പെടുത്തിയ എതിരാളികളെന്നും, പഠാന്‍ പറഞ്ഞു.

Top