IRCTC launches new App for faster booking of train tickets

ഡിജിറ്റല്‍ ഇന്ത്യയിലേക്ക് രാജ്യം മുന്നേറി കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യന്‍ റെയില്‍വെയും അതിന് ഒപ്പം തന്നെ കുതിക്കുകയാണ്.

റെയില്‍വേയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.ആര്‍.സി.ടി.സി(ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ആണ് ടിക്കറ്റ് ബുക്കിങ്ങിനായി ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട് എന്ന പുത്തന്‍ ആപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ലളിതമായും വളരെ വേഗത്തിലും ടിക്കറ്റ് ബുക്കിങ് സാധ്യമാക്കുന്ന ഈ ആപ്പ് ‘കാഷ്‌ലെസ്സ് ഇന്ത്യ’ എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടുപടി കൂടിയാണ്.

റിസര്‍വേഷന്‍ കൗണ്ടറിനു മുന്നില്‍ നിന്ന് മടുക്കാതെ സ്വന്തം സ്മാര്‍ട്ട്‌ഫോണില്‍ ഏതാനും ക്ലിക്കുകളിലൂടെ റിസര്‍വേഷന്‍ സാധ്യമാക്കുന്ന പുതിയ ആപ്പ് രാജ്യത്തെ റെയില്‍ യാത്രക്കാര്‍ക്ക് വളരെയധികം ഫലപ്രദമായിരിക്കും .

ടിക്കറ്റിങ് രീതിയായ ഇടിക്കറ്റിങ് സമ്പ്രദായം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ ആപ്പ് പുറത്തിറക്കിയത്.

Top