IRCTC earns Rs 20,000 crore from online sales till March

മുംബൈ: വരുമാനത്തില്‍ ഫ്‌ളിപ്കാര്‍ട്ടിനെ മറികടന്ന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി). 2015 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 20,620 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. ഇക്കാലയളവില്‍ ഫ്‌ളിപ്കാര്‍ട്ടിനേക്കാള്‍ ഇരട്ടിയിലേറെ വരുമാനം ഐആര്‍സിടിസി നേടി.

2014-15 സാമ്പത്തികവര്‍ഷത്തില്‍ 130 കോടി രൂപയാണ് ഐആര്‍സിടിസിയുടെ അറ്റാദായം. 201314 സാമ്പത്തിക വര്‍ഷത്തില്‍ 72 കോടിയായിരുന്ന സ്ഥാനത്താണിത്.

മിനുട്ടില്‍ 2000ടിക്കറ്റില്‍ നിന്ന് 7,200 ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കിയതോടെയാണ് വരുമാനം കുതിച്ചുയര്‍ന്നത്.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനം നിലവില്‍വന്ന 2002ല്‍ ഒരു ദിവസം 27 ടിക്കറ്റാണ് ശരാശരി ബുക്ക് ചെയ്തിരുന്നത്. സൗകര്യം ഉയര്‍ത്തിയതോടെ കഴിഞ്ഞ ഏപ്രിലില്‍ ഒരു ദിവസം 13.4 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച് ഐ.ആര്‍.സി.ടി.സി റെക്കോഡ് സൃഷ്ടിച്ചിരുന്നു. നിലവില്‍ 55 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈനിലാണ് ബുക്ക് ചെയ്യുന്നത്.

ടിക്കറ്റ് ബുക്കിങ് വഴി 308.12 കോടി രൂപയാണ് ഐആര്‍സിടസിക്ക് ലഭിച്ചത്. കാറ്ററിങ് വഴി 69.79 കോടിയും ട്രാവല്‍ ആന്റ് ടൂറിസം വഴി 362.37 കോടിയും വരുമാനം ലഭിച്ചു.

Top