ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാന്റെ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം

ടെഹ്‌റാന്‍: ഇറാന്‍ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.

2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഖൊറംഷര്‍ മിസൈലാണ് ഇറാന്‍ പരീക്ഷിച്ചത്.

ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ഉന്നത ഉദ്യോഗസ്ഥര്‍ അണിനിരന്ന പരേഡിനു ശേഷമായിരുന്നു മിസൈല്‍ പരീക്ഷണം.

ഇതോടെ അമേരിക്ക-ഇറാന്‍ ബന്ധത്തില്‍ വിള്ളല്‍ ഏറാനാണ് സാധ്യത.

കാരണം, കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരേ ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി രംഗത്തെത്തിയിരുന്നു.

ഇറാന്‍ ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും, ആണവ ഉടമ്പടി റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണി വിലപ്പോകില്ലെന്നും, യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കവെ റുഹാനി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ഇറാന്റെ മിസൈല്‍ പരീക്ഷണമെന്നത് ശ്രദ്ധേയമാണ്.

Top