ips officer arul r b krishna-appointed-as-thiruvananthapuram-dcp

തിരുവനന്തപുരം; തലസ്ഥാന നഗരത്തിന്റെ കാവലാളായി വരുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ അരുള്‍ ആര്‍.ബി കൃഷണ ക്രമിനലുകളുടെ മാത്രമല്ല രാഷ്ട്രീയ നേതൃത്വങ്ങളുടെയും പേടി സ്വപ്നം.

രാഷ്ട്രീയ പരിഗണന പ്രതീക്ഷിച്ച് ആരും ഈ ഐപിഎസുകാരന്റെ അടുത്ത് പോകേണ്ടതില്ല. ന്യായം നടപ്പാക്കാന്‍ ശുപാര്‍ശയുടെ ആവശ്യമില്ലന്നാണ് എം.ബി.ബി.എസും എം.ഡിയുമെടുത്ത് ഐ.പി.എസ് പട്ടം നേടിയ ഈ ഉദ്യോഗസ്ഥന്റെ നിലപാട്.

മേലുദ്യോഗസ്ഥനായാലും അതിരുവിട്ട സമ്മര്‍ദ്ദമുണ്ടായാല്‍ വഴങ്ങുന്ന പ്രകൃതക്കാരനുമല്ല അരുള്‍. ഇദ്ദേഹത്തിന്റെ ഈ കര്‍ക്കശ നിലപാടാണ് കൊച്ചിയില്‍ സി.പി.എം ജില്ലാ കമ്മറ്റി അംഗവും കോണ്‍ഗ്രസ്സ് നേതാവുമൊക്കെ അഴിക്കുള്ളിലാവാന്‍ വഴി ഒരുക്കിയത്.

സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ ആദ്യമായി രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സിന്റെ അമരക്കാരനായ അരുള്‍ ആദ്യം രജിസ്റ്റര്‍ ചെയ്യിപ്പിച്ച കേസ് തന്നെ ഡിവൈഎഫ്ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും സി.പി.എം എറണാകുളം ജില്ലാ കമ്മറ്റി അംഗവുമായ സക്കീര്‍ ഹുസൈന് എതിരെയായിരുന്നു എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിപ്പിച്ചിരുന്നു.

2015നെ അപേക്ഷിച്ച് 2016ല്‍ അന്‍പത് ശതമാനത്തിലധികം ലഹരി വില്‍പ്പന കേസുകള്‍ പിടികൂടാന്‍ ഡി.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസിന് കഴിഞ്ഞിരുന്നു. ഗുണ്ടകള്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുക വഴി പൊതു സമൂഹത്തിന്റെ പിന്‍തുണ ആര്‍ജ്ജിക്കാനും അരുള്‍ ആര്‍.ബി കൃഷ്ണയ്ക്കായി.

അതേസമയം സ്വതന്ത്ര ജില്ലാ ചുമതല നല്‍കാന്‍ യോഗ്യനായ അരുളിനെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം ഡി.സി.പിയാക്കിയത് ശരിയായില്ലന്ന നിലപാടും സേനയ്ക്കകത്തുണ്ട്.

Top