ഐപിഎല്ലില്‍ വനിത ടി20 മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി ബിസിസിഐ

women-cricket

പിഎല്‍ 11ാം സീസണില്‍ വനിത ടി20 മത്സരങ്ങള്‍ പരീക്ഷിക്കുവാന്‍ ഒരുങ്ങി ബിസിസിഐ. വനിത ക്രിക്കറ്റുിനും ഐപിഎല്‍ മാതൃകയില്‍ തുടങ്ങാന്‍ ആലോചിക്കുന്നതിന്റെ ഭാഗമായാണ് ബിസിസിഐയുടെ ഈ നീക്കം. എന്നാല്‍ അതിനായി സമഗ്രമായ ആസൂത്രണം ആവശ്യമാണെന്നാണ് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി അംഗം ഡയാന എഡുല്‍ജി പറഞ്ഞത്. സാധ്യമെങ്കില്‍ ഈ വര്‍ഷം തന്നെ വനിതാ ഐപിഎല്‍ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രദര്‍ശന മത്സരത്തിന് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രമുഖ ടീമുകളിലെ താരങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top