ഐപിഎല്‍ ; പ്ലേ ഓഫ് മത്സരങ്ങള്‍ പൂനെയില്‍ നടത്തണമെന്ന് എംസിഎ

RACING PUNE SUPERGIANT

മുംബൈ: രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ പൂനെയില്‍ നടത്തണമെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്‍. ബിസിസിഐയ്ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുറച്ച് കാലങ്ങളായി ഐപിഎല്ലില്‍ കണ്ടുവരുന്ന പ്രവര്‍ത്തികളാണ് കത്തെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് എംസിഎ പ്രസിഡന്റ് അഭേ ആപ്‌തേ വ്യക്തമാക്കി.

റണ്ണേഴ്‌സ്അപ്പ് ടീമിന്റെ ഹോം ഗ്രൗണ്ടിലാണ് എലിമിനേറ്റര്‍, ക്വാളിഫയര്‍ മത്സരങ്ങള്‍ നടക്കുന്നത്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഇല്ലെങ്കിലും റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍അപ്പ് നേടിയിരുന്നു. അതുകൊണ്ട്തന്നെ രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ പൂനെയില്‍ നടത്തണമെന്നാണ് എംസിഎ അറിയിച്ചരിക്കുന്നത്.

Top