ഐപിഎല്‍: ചെന്നൈയിലെ മത്സരങ്ങളില്‍ മാറ്റമില്ല ; വിശദീകരണവുമായി മാനേജ്‌മെന്റ്‌

dhoni

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം മത്സരങ്ങള്‍ മാറ്റിവെക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ടീം മാനേജ്‌മെന്റ്. മത്സരങ്ങള്‍ മാറ്റിവെക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ബിസിസിഐയുടേതായിരിക്കുമെന്നും സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

”കാവേരി വിഷയവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ മാനേജ്‌മെന്റ് നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ ചെന്നൈയില്‍ നടത്താനിരിക്കുന്ന മത്സരങ്ങള്‍ അവിടെത്തന്നെ നടക്കും. മത്സരത്തിന്റെ തിയതികള്‍ സംബന്ധിച്ച് ചെന്നൈ പൊലീസിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ക്രമസമാധാനച്ചുമതല പൊലീസ് നിര്‍വഹിക്കും”-മാനേജ്‌മെന്റ് അറിയിച്ചു.

കാവേരി വിഷയത്തില്‍ കേന്ദ്രത്തിനെതിരെ തമിഴ്‌നാട്ടിലുടനീളം പ്രതിഷേധപ്രകടനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മത്സരങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറ്റിവെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മാനേജ്‌മെന്റ് രംഗത്തെത്തിയത്.

Top