ഐപിഎല്‍ : ഇത്തവണ ധോണിക്കുവേണ്ടി ഞങ്ങള്‍ കപ്പ് നേടുമെന്ന് റെയ്‌ന

suresh-raina-player

ചെന്നൈ: ഐപിഎല്‍ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ഇത്തവണ കപ്പ് സ്വന്തമാക്കുമെന്ന് ചെന്നൈ താരം സുരേഷ് റെയ്‌ന വ്യക്തമാക്കി. ഐപിഎല്ലില്‍ കലാശക്കളിക്കിറങ്ങിറങ്ങുന്ന സഹതാരങ്ങളോട് നായകന്‍ എം.എസ് ധോണിയ്ക്ക് വേണ്ടി കിരീടം സ്വന്തമാക്കണമെന്ന് സുരേഷ് റെയ്‌ന സഹതാരങ്ങളോട് പറഞ്ഞു.

ചെന്നൈയ്ക്കായി തുടക്കം മുതല്‍ ഒടുക്കം വരെ ഒട്ടേറെ ത്യാഗങ്ങളാണ് ധോണി അനുഭവിച്ചത്. അതിന് പ്രത്യുപകാരമായിട്ട് കിരീടം സമ്മാനിക്കണമെന്നാണ് റയ്‌നയുടെ അഹ്വാനം. 2008 മുതല്‍ ചെന്നൈയ്ക്കായി ധോണി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ടീമിനെ അത്രയ്ക്ക് സംരക്ഷിക്കുന്നുണ്ട്. ടീമിനെ നിരാശയില്‍ നിന്ന് പലപ്പോഴും കര കയറ്റിയിട്ടുള്ളത് ധോണിയാണെന്നും താരം വ്യക്തമാക്കി.

അതുകൊണ്ട് തന്നെ ഇത്തവണ ധോണിക്ക് വേണ്ടി കപ്പടിക്കണമെന്ന് റെയ്‌ന പറയുന്നു. വിമര്‍ശനങ്ങള്‍ക്കൊക്കെ ധോണി മറുപടി നല്‍കിയിരിക്കുന്നത് ബാറ്റുകൊണ്ടാണ്. ധോണിക്കുവേണ്ടി കപ്പ് ഉയര്‍ത്താന്‍ കഴിയുന്ന ഒരു ടീം ഞങ്ങള്‍ക്കുണ്ടെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

Top