ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ ബാംഗ്ലൂരിന് ജയം

ബം​ഗ​ളു​രു: ഐ​പി​എ​ലി​ൽ തുടർച്ചയായ രണ്ടാം കളിയിലും അർധ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്സിന്റെയും (69) മൊയിൻ അലിയുടെയും (65) ഇന്നിങ്സുകളുടെ കരുത്തിൽ ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് 14 റൺസ് ജയം. ബാം​ഗ​ളൂ​ർ ഉ​യ​ർ​ത്തി​യ 219 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സ​ണ്‍​റൈ​സേ​ഴ്സി​നു 204 റ​ണ്‍​സ് മാ​ത്ര​മാ​ണു നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

കെയ്ന്‍ വില്യംസണും(81) മനീഷ് പാണ്ഡെയും (62*) അവസാനം വരെ വീറോടെ പൊരുതിയെങ്കിലും ഹൈദരാബാദ് വിജയത്തിനരികെ വീഴുകയായിരുന്നു. മി​ക​ച്ച​രീ​തി​യി​ൽ ബാ​റ്റു ചെ​യ്ത കെ​യ്ൻ വി​ല്ല്യം​സ​ണെ അ​വ​സാ​ന ഓ​വ​റി​ന്‍റെ ആ​ദ്യ പ​ന്തി​ൽ പു​റ​ത്താ​ക്കാ​നാ​യ​താ​ണു ബാം​ഗ​ളൂ​ർ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. വി​ല്ല്യം​സ​ണ്‍ 42 പ​ന്തി​ൽ 81 റ​ണ്‍​സ് നേ​ടി. മ​നീ​ഷ് പാ​ണ്ഡെ 38 പ​ന്തി​ൽ 62 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ശി​ഖ​ർ ധ​വാ​ൻ(18), അ​ല​ക്സ് ഹെ​യ്ൽ​സ്(37) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ സം​ഭാ​വ​ന.

ആ​ദ്യം ബാ​റ്റു ചെ​യ്ത ബാം​ഗ​ളൂ​ർ നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 218 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. എ.​ബി.​ഡി​വി​ല്ല്യേ​ഴ്സ് (39 പ​ന്തി​ൽ 69), മോ​യി​ൻ അ​ലി (34 പ​ന്തി​ൽ 65) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ബാം​ഗ​ളൂ​രി​നെ തു​ണ​ച്ച​ത്. സ്കോ​ർ ബോ​ർ​ഡ് സൂ​ചി​പ്പി​ക്കു​പോ​ലെ അ​ത്ര മെ​ച്ച​പ്പെ​ട്ട​താ​യി​രു​ന്നി​ല്ല ബാം​ഗ​ളൂ​രി​ന്‍റെ തു​ട​ക്കം. 38 റ​ണ്‍​സ് എ​ടു​ക്കു​ന്പോ​ഴേ​യ്ക്കും ഓ​പ്പ​ണ​ർ​മാ​രാ​യ പാ​ർ​ഥി​വ് പ​ട്ടേ​ൽ(1), വി​രാ​ട് കോ​ഹ്ലി(12) എ​ന്നി​വ​ർ പു​റ​ത്താ​യി. ഇ​തി​നു​ശേ​ഷം ഒ​ന്നി​ച്ച ഡി​വി​ല്ല്യേ​ഴ്സ്, മോ​യി​ൻ അ​ലി കൂ​ട്ടു​കെ​ട്ടാ​ണ് ടീ​മി​നെ മി​ക​ച്ച സ്കോ​റി​ലേ​ക്കു ന​യി​ച്ച​ത്. ഇ​രു​വ​രും ചേ​ർ​ന്ന് മൂ​ന്നാം വി​ക്ക​റ്റി​ൽ 107 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സിറാജ് എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സാണ് ഹൈദരാബാദിനു നേടേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ പന്തില്‍ത്തന്നെ സിക്സടിക്കാന്‍ ശ്രമിച്ച വില്യംസണ്‍ പുറത്തായി. തുടര്‍ന്നുള്ള പന്തുകളിൽ റൺസ് കണ്ടെത്താൻ പാണ്ഡെയ്ക്കും കഴിയാതെ വന്നതോടെ ഹൈദരാബാദ് 204 റൺസിന്‌ മുട്ടുകുത്തുകയായിരുന്നു.

Top