ഐപിഎല്‍ താരലേലം: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് നന്ദി അറിയിച്ച് അശ്വിന്‍

ashwin

മുംബൈ: ഐപിഎല്‍ താരലേലത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് നന്ദി അറിയിച്ച് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ആര്‍.അശ്വിന്‍. ട്വിറ്ററിലൂടെയാണ് താരം തന്റെ പുതിയ കുടുംബത്തെ നന്ദി അറിയിച്ചത്. താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തന്നെ സ്വന്തമാക്കുമെന്ന് പ്രതിക്ഷിരുന്നെങ്കിലും താരത്തിന് വേണ്ടി കൂടുതല്‍ പണം മുടക്കാന്‍ സൂപ്പര്‍ കിംഗ്‌സ് മാനേജ്‌മെന്റ് തയാറായില്ല.

നാലു കോടിയില്‍ താരത്തിനുള്ള ലേലം സൂപ്പര്‍ കിംഗ്‌സ് അവസാനിപ്പിച്ചപ്പോള്‍ 7 കോടിവരെ വിളിച്ച് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മുന്നിലെത്തുകയായിരുന്നു. പഞ്ചാബും, രാജസ്ഥാന്‍ റോയല്‍സുമാണ് അശ്വിനെ ലേലത്തില്‍ പിടിക്കാന്‍ രംഗത്തെത്തിയത്. മത്സരം മുറുകിയപ്പോള്‍ താരത്തിന്റെ മൂല്യം 7 കോടി പിന്നിട്ടു. അവസാനം കിംഗ്‌സ്
ഇലവന്‍ പഞ്ചാബിന് ലേലം ഉറപ്പിക്കുകയായിരുന്നു.

ഐപിഎല്ലില്‍ ഇത്രയും തുക അശ്വിന് ലഭിക്കുന്നത് ആദ്യമായാണ്. ഇതേ തുടര്‍ന്നാണ് തന്റെ പുതിയ കുടുംബത്തിന് നന്ദി അറിയിച്ച് അശ്വിന്‍ ട്വീറ്ററില്‍ കുറിപ്പിട്ടത്.

‘താരലേലം എപ്പോഴും ഒരു കാസിനോ പോലെയാണ്. എന്റെ പുതിയ വീട് കിംഗ്‌സ് ഇലവന്‍ പഞ്ചാബാകുന്നതില്‍ വളരെയേറെ സന്തോഷമുണ്ട്. മഹത്തരമായ ഓര്‍മ്മകള്‍ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നന്ദി’, അശ്വിന്‍ ടീറ്റ് ചെയ്തു.

Top