ഐപിഎല്ലില്‍ ബംഗളൂരു നായകന്‍ വിരാട് കൊഹ്‌ലിയ്ക്ക് 12 ലക്ഷം രൂപ പിഴ

ബംഗളൂരു: ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലിയ്ക്ക് പിഴ ശിക്ഷ. ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ കോഹ്‌ലിക്ക് 12 ലക്ഷം രൂപയാണ് ഐപിഎല്‍ ഭരണസമിതി പിഴ വിധിച്ചിരിക്കുന്നത്. സീസണില്‍ ആദ്യമായാണ് ഒരു നായകനെതിരേ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ചുമത്തിയത്.

കൊടുങ്കാറ്റായി മാറിയ ധോണിയ്ക്ക് മുന്നില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം ഒന്നുമല്ലതായി മാറി. രണ്ട് പന്ത് ബാക്കി നില്‍ക്കെ ധോണി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഫിനിഷ് ചെയ്യുകയായിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. 34 പന്തില്‍ 70 റണ്‍സ് അടിച്ചൂകൂട്ടി പുറത്താകാതെ നിന്ന നായകന്‍ എം.എസ്.ധോണിയുടെ മികവിലായിരുന്നു ചെന്നൈയുടെ വിജയം.

Top