വന്‍ വിലക്കുറവുമായി ആമസോണിന്റെ ഐഫോണ്‍ ഫെസ്റ്റ്‌;ഓഫര്‍ ഏപ്രില്‍ 16 വരെ

ന്‍ വിലക്കുറവുമായി ആമസോണിന്റെ ഐഫോണ്‍ ഫെസ്റ്റ്. ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകള്‍ ഫെസ്റ്റില്‍ വന്‍ വിലക്കുറവില്‍ ലഭിക്കും.

ഐ ഫോണ്‍ എക്‌സ്, ഐഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ്, ഐ ഫോണ്‍ 7, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6 എന്നിവയാണ് ഓഫറിന്റെ ഭാഗമായി ലഭിക്കുക. ഏപ്രില്‍ 16 വരെയാണ് ഫെസ്റ്റ്. ഐഫോണുകള്‍ക്ക് പുറെ ആപ്പിള്‍ വാച്ചിന്റെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്കും വിലക്കുറവുണ്ട്. ഈ ഓഫറിന് പുറമെ എച്ച്ഡിഎഫ്‌സി ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പര്‍ച്ചേസിന് 5000 രൂപ കിഴിവ് ലഭിക്കും. ഇഎംഐ ഓപ്ഷനിലൂടെ തവണകളായി പണമടക്കാനുള്ള സംവിധാനവുമുണ്ട്.

ഓഫറിന്റെ ഭാഗമായി ഐഫോണ്‍ എക്‌സ് 64ജിബി 79,999 രൂപക്ക് ലഭിക്കും. 95,390 രൂപയാണ് ഇതിന്റെ യഥാര്‍ഥ വില. 1,08,930 രൂപ വില വരുന്ന ഐഫോണ്‍ എക്‌സ് 256ജിബി 97,999 രൂപക്ക് ലഭിക്കും. പഴയ സ്മാര്‍ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നത് വഴി 15,900 രൂപയുടെ ഡിസ്‌കൗണ്ട് വരെ ലഭിക്കാം.

ഐഫോണ്‍ 8 64ജിബി മോഡലിന് 54,999 രൂപയാണ് ആമസണിലെ വില. 67,940 ആണ് ഇതിന്റെ യഥാര്‍ഥ വില. ഐഫോണ്‍ 8 256 ജിബി 68,999 രൂപക്ക് ലഭിക്കും. 81,500 രൂപയാണ് ഇതിന്റെ വില.

42,900 രൂപ വിലയുള്ള ഐഫോണ്‍ 6എസ് 33,999 രൂപക്ക് ലഭിക്കും. 6എസ് പ്ലസിന് 37,999 രൂപയാണ് വില.

Top