ഫോണ്‍ ലൈംഗികതയിലേക്ക് ക്ഷണം ; ബിഎസ്എന്‍എല്ലിനെതിരെ പരാതികള്‍ വ്യാപകം

കോട്ടയം :ഫോണ്‍ ലൈംഗികതയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ബിഎസ്എന്‍എല്ലിന്റെ ‘പ്രത്യേക സേവനത്തി’നെതിരെ പരാതികള്‍ കൂടുന്നു.

ബിഎസ്എന്‍എല്‍ ഫോണുകളില്‍ ഇടയ്ക്കിടെ എത്തുന്ന എസ്എംഎസുകള്‍ വഴിയാണു ഉപഭോക്താക്കള്‍ക്ക് ഫോണ്‍ ലൈംഗികതയിലേക്കുള്ള ക്ഷണം. മറ്റു സ്വകാര്യ കമ്പനികളും ഇത്തരത്തിലുള്ള ‘സേവനങ്ങള്‍’ നല്‍കുന്നുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എല്‍എല്‍ ഇത്തരം നിലവാരം കുറഞ്ഞ സേവനം ലാഭത്തിനായി ഏര്‍പ്പെടുത്തുന്നതാണ്‌ വിമര്‍ശനത്തിന് ഇടയാക്കിയത്‌.

‘ഹായ് ഐ ആം മിസ് യു.. ഹായ് ഐ ആം ഫ്രീ നൗ ‘ തുടങ്ങിയ സന്ദേശങ്ങള്‍ക്കൊപ്പം ഒരു പ്രത്യേക 11 അക്ക കോഡ് നമ്പരും നല്‍കിയിട്ടുണ്ടാകും. ഇതില്‍ വിളിച്ചാല്‍ ആദ്യം ബിഎസ്എല്‍എല്‍ കേന്ദ്രത്തിലേക്കും തുടര്‍ന്ന് ഒരു ഫോണ്‍ നമ്പരിലേക്കു കോള്‍ കണക്ട് ചെയ്യപ്പെടും. ഫോണ്‍ എടുക്കുന്ന യുവതിയാണു പിന്നീടുള്ള ‘സേവനങ്ങള്‍’ നല്‍കുന്നത്.

മൂന്നു രൂപയാണ് പ്രതി മിനിട്ടിന് ഈ ‘ പ്രത്യേക സേവനത്തി’നുള്ള നിരക്ക്.വെറുതേ ലാഭം കിട്ടുന്ന പരിപാടിയായതിനാല്‍ സേവനം നിര്‍ത്തേണ്ടെന്ന തീരുമാനത്തിലാണ് ബിഎസ്എല്‍എല്‍.

ഇത്തരത്തിലുള്ള പ്രമോഷണല്‍ സന്ദേശങ്ങള്‍ അവസാനിപ്പിക്കാന്‍ START DND എന്ന് 1909 എന്ന നമ്പരിലേക്ക് സന്ദേശം അയച്ചാല്‍ മതിയെന്നും ബിഎസ്എല്‍എല്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

Top