സ്ഥിരനിക്ഷേപങ്ങളുടെ പലിശ കാല്‍ ശതമാനത്തോളം വര്‍ധിപ്പിച്ച് സഹകരണ ബാങ്ക്

co-oprtive bank

ഹരിപ്പാട്: സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കാല്‍ ശതമാനത്തോളം വര്‍ധിപ്പിച്ച് സഹകരണ ബാങ്ക്. നിക്ഷേപസമാഹരണം മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു നടപടി. പ്രാഥമിക സഹകരണ സംഘങ്ങള്‍, ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.

പലിശനിരക്ക് ആകര്‍ഷകമല്ലാത്തത് നിക്ഷേപസമാഹരണത്തെ ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നായിരുന്നു നടപടി. 15 മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശയില്‍ വര്‍ധനവുണ്ടാകില്ല. മറ്റെല്ലാ സ്ഥിരനിക്ഷേപങ്ങള്‍ക്കും പലിശ വര്‍ധിക്കും. സംസ്ഥാന സഹകരണ ബാങ്ക് സ്വീകരിക്കുന്ന വ്യക്തിഗത നിക്ഷേപങ്ങള്‍ക്കും കാല്‍ശതമാനം പലിശ അധികം കിട്ടും. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് അരശതമാനവും പലിശ കൂടുതല്‍ ലഭിക്കും.

Top