ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ട് ടിവികള്‍ അവതരിപ്പിച്ച് ഇന്റക്‌സ്

പഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാനായി ഈ ഉത്സവ കാലത്ത് 5 പുതിയ ടിവികള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്റക്‌സ് ടെക്‌നോളജീസ്.

55 ഇഞ്ച് യുഎച്ച്ഡി,43 ഇഞ്ച് യുഎച്ച്ഡി,50ഇഞ്ച് എല്‍ഇഡി, 43ഇഞ്ച് എല്‍ഇഡി,32 ഇഞ്ച് എല്‍ഇഡി എന്നിങ്ങനെ 5 വ്യത്യസ്ത സൈസുകളിലാണ് ഇന്റക്‌സിന്റെ എല്‍ഇഡി ടിവികള്‍ എത്തിയിരിക്കുന്നത്.

അള്‍ട്രസ്ലിം എഡ്ജ് ലുക്കുള്ള അലൂമിനയം ബോഡിയോഡ് കൂടിയ 55ഇഞ്ച് യുഎച്ച്ഡി ടിവിയില്‍, 4കെ പ്രോ 3 പ്രോസസര്‍ യൂണിറ്റ് ഉണ്ട്.

ഇതിനേക്കാള്‍ 4 മടങ്ങ് റെസല്യൂഷന്‍ ഉള്ള അള്‍ട്ര ഹൈഡെഫനിഷന്‍ പാനലും ഉയര്‍ന്ന സ്റ്റോറേജും വേഗതകൂടിയ പ്രോസസറും ഉള്ളതാണ് 43ഇഞ്ച് യുഎച്ച്ഡി ടിവി.

കൂടാതെ ഇന്‍ബില്‍ട്ട് ബ്ലൂടൂത്തും സപ്പോര്‍ട്ട് ചെയ്യുന്ന ടിവിയില്‍ സാധാരണ ടിവി റിമോട്ടില്‍ നിന്നും വ്യത്യസ്തമായി ഏത് ദിശയില്‍ നിന്നും കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയുന്ന ജോയ്സ്റ്റിക്കും എയര്‍ മൗസ് കണ്‍ട്രോളും ഉണ്ടെന്നതാണ് പ്രത്യേകത.

സ്മാര്‍ട് ഫോണിലെ കണ്ടന്റുകള്‍ ടിവി സ്‌ക്രീനില്‍ കാണാന്‍ സഹായിക്കുന്ന മിറാകാസ്റ്റ് ഫീച്ചറുകള്‍ ഉള്ള ഈ എല്‍ഇഡി ടിവികളില്‍ സ്മാര്‍ട് ഫോണ്‍ ഗെയിമുകളും ആസ്വദിക്കാന്‍ കഴിയും.

എന്‍ സ്‌ക്രീന്‍ വയര്‍ലെസ്സ് മിററിങ് ഫീച്ചറിലൂടെ വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് സ്മാര്‍ട് ഫോണിലെ ഓഡിയോ വീഡിയോ കണ്ടന്റുകള്‍ ടിവിയില്‍ കാണാനും സ്മാര്‍ട് ഫോണ്‍ വഴി ടിവി കണ്‍ട്രോള്‍ ചെയ്യാനും കഴിയുമെന്നത് എല്‍ഇഡി ടിവികളുടെ മറ്റൊരു സവിശേഷതയാണ്.

യൂട്യൂബ്, ഫേസ്ബുക്ക്, നെറ്റ് ഫ്‌ളിക്‌സ്, ട്വിറ്റര്‍ തുടങ്ങിയ ബില്‍ട്ട്ഇന്‍ ആപ്ലിക്കേഷനുകളോടെ ആണ് ഇന്റക്‌സ് എല്‍ഇഡി, യുഎച്ച്ഡി ടിവികള്‍ എത്തുന്നത്.

ഇതിന് പുറമെ 200 ഓളം ആപ്പുകള്‍ ആപ്പ് സ്റ്റോറില്‍ ലഭ്യമാകും.

വിവിധ ആന്‍ഡ്രോയ്ഡ് ഒഎസുകളില്‍ പ്രവര്‍ത്തിക്കും എന്നതിനാല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, മൂവികള്‍ ഡൗണ്‍ലോഡ് ചെയ്യുക, വീഡിയോ ബ്രൗസ് ചെയ്യുക, ഇമെയില്‍ പരിശോധിക്കുക തുടങ്ങിയവ പുതിയ ടിവികളില്‍ സാധ്യമാകും.

Top