ഇന്റക്‌സ് അക്വ ലയണ്‍സ് X1 , X1 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി

ന്റക്‌സ് അക്വ ലയണ്‍സ് എക്‌സ് വണ്‍, അക്വ ലയണ്‍സ് എക്‌സ്1 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി.

പൊട്ടാത്ത ഡിസ്‌പ്ലേയാണ് പുതിയ ഫോണിന്റെ സവിശേഷത.

4 ജി വോള്‍ടി സൗകര്യത്തോടെയുള്ള ഫോണുകള്‍ക്ക് 5.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്.

ഇന്റക്‌സ് അക്വ ലയണ്‍സ് എക്‌സ് വണിന് 7499 രൂപയും , അക്വ ലയണ്‍സ് എക്‌സ് വണ്‍ പ്ലസിന് 8,499 രൂപയും ആണ് വില.

അക്വ ലയണ്‍ എക്‌സ് വണിന് 2ജിബി റാമും ഇന്റക്‌സ് അക്വ ലയണ്‍ എക്‌സ് വണ്‍ പ്ലസിന് 3ജിബി റാമുമാണുള്ളത്.

ഇരു മോഡലുകളും 32ജിബി, 16 ജിബി സ്‌റ്റോറേജ് പതിപ്പുകളില്‍ ലഭ്യമാണ്. 128 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും ഉപയോഗിക്കാം.

1.3 GHz ക്വാഡ് കോര്‍ പ്രൊസസറും 2,800 mAh ബാറ്ററിയുമാണ് രണ്ട് ഫോണുകളിലുമുള്ളത്.

ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിച്ച് ഫോട്ടോയെടുക്കാനും ഫോണ്‍കോളുകള്‍ അറ്റന്റ് ചെയ്യാനും ഈ ഫോണുകളില്‍ സാധിക്കും. 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് രണ്ട് ഫോണുകള്‍ക്കുമുള്ളത്. എല്‍ഇഡി ഫ്ലാഷും ഒപ്പമുണ്ടാവും.

കറുപ്പ്, ഷാമ്പയിന്‍, നീല എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണുകള്‍ പുറത്തിറങ്ങുക. വണ്‍ ടൈം വണ്‍ ഇയര്‍ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് വാറന്റിയും ഫോണുകള്‍ക്കുണ്ടാവും.

Top