1999 രൂപയുടെ പുതിയ 4ജി ഫോണുമായി ഇന്‍റെക്സ് വിപണിയിൽ

വിപണി കിഴടക്കാൻ 1999 രൂപയുടെ 4 ജി ഫോണുമായി ഇന്‍റെക്സ് എത്തുന്നു.

ഇന്‍റെക്സ് ടര്‍ബോ പ്ലസ് 4ജി എന്ന പേരിലാണ് കമ്പനി ഫോണ്‍ പുറത്തിറക്കുന്നത്.

ഫോൺ ജിയോയുടെയും, ഐഡിയയുടെയും 4ജി ഫോണുകളോട് മത്സരിച്ചാണ് ദീപാവലിക്ക് ഇന്‍റെക്സ് ടര്‍ബോ പ്ലസ് 4ജി വിപണിയിൽ എത്തുന്നത്.

ജിയോ ഫോണിലെ അതെ ഓപ്പറേറ്റിങ് സിസ്റ്റം തന്നെയാണ് ഇന്‍റെക്സിലും ഉള്ളത്. 2.4 ഇഞ്ച് ഡിസ്പ്ലേ, 512 റാം, 2000എംഎഎച്ച്‌ ബാറ്ററി എന്നിവയാണ് ഈ ഫോണിന്‍റെ പ്രത്യേകത.

ജിയോ ഫോണില്‍ ജിയോ ആപ്പുകളും ജിയോ സിമ്മും മാത്രം വര്‍ക്ക് ചെയ്യുമ്പോള്‍ ഇന്‍റെക്സ് ഫോണില്‍ ഏത് സിമ്മും ഉപയോഗിക്കാന്‍ സാധിക്കും.

Top