ഇന്റര്‍നെറ്റ് സാധ്യത കൂടുതല്‍ കേരളത്തില്‍; ലക്ഷ്യമിട്ട് മൊബൈല്‍ കമ്പനികള്‍

മൊബൈല്‍ സേവന ദാതാക്കള്‍ അവരുടെ വിപണിക്കായി കേരളത്തെയാണ് ലക്ഷ്യമിടുന്നത്.

ബിഎസ്എന്‍എല്‍ മൊബൈല്‍ കേരളവിപണി കയ്യടക്കിയതിനു പിന്നാലെയാണ് മറ്റു കമ്പനികളും കേരളത്തില്‍ സജീവമാകുന്നത്.

ടെലികോം സേവനദാതാക്കളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ (കോയ്) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനികള്‍ കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

കേരളം, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ മൊബൈല്‍ സേവന സാധ്യതകള്‍ ഉണ്ടെന്നതിനെ തുടര്‍ന്നാണ് കമ്പനികളുടെ പുതിയ നീക്കം.

ഇന്റര്‍നെറ്റ് അധിഷ്ഠിത സേവന മേഖലയിലാണ് കേരളത്തില്‍ സാധ്യത കൂടുതല്‍.
പുതിയ വരിക്കാരെ ചേര്‍ക്കുന്നതില്‍ മികച്ച വളര്‍ച്ച നേടിയത് കേരളവും ഹരിയാനയുമാണ്.

വോഡഫോണ്‍, റിലയന്‍സ്, ഐഡിയ, എയര്‍ടെല്‍, എയര്‍സെല്‍ തുടങ്ങിയ കമ്പനികളാണ് വമ്പന്‍ പദ്ധതികളുമായി എത്തുന്നത്.

നിലവില്‍ ഇന്ത്യന്‍ ടെലികോം വ്യവസായം 4.6 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വിപണി പിടിക്കാന്‍ കൈനിറയെ ഓഫറുകള്‍ നല്‍കി മൊബൈല്‍ കമ്പനികള്‍ നടത്തിയ മത്സരത്തില്‍ എയര്‍ടെല്ലാണ് മുന്‍പില്‍.

Top