bsnl new project- internet facility- panchayath

bsnl

ഗ്രാമങ്ങളിലെ വിവര സാങ്കേതിക ബന്ധം മെച്ചപ്പെടുത്താന്‍ ബിഎസ്എന്‍എല്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം നല്‍കുവാനെരുങ്ങുന്നു. അസമിലെ 1500 ഗ്രാമപഞ്ചായത്തുകള്‍ ഒപ്ടിക്കല്‍ ഫൈബറിലൂടെ ബന്ധിപ്പിക്കും. ഇതിനായി അയ്യായിരത്തി ഇരുന്നൂറ് കിലോമീറ്ററാണ് ഒഎഫ്‌സി കേബിള്‍ ലഭ്യമാക്കേണ്ടത്.

അസമിലെ എഴുപതു ശതമാനം പ്രദേശങ്ങളിലും പദ്ധതി പ്രകാരം ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകുമെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ എം കെ സേത് പറഞ്ഞു. കാംരൂപ് ജില്ലയിലെ ക്ഷേത്രി ഗാവോന്‍ പഞ്ചായത്താണ് പദ്ധതി പ്രകാരം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗ്രാമമാകുന്നത്. ബിഎസ് എന്‍എല്‍ പൊതു സ്ഥലങ്ങളില്‍ മൂവായിരം ഹോട്ട്‌സ്‌പോട്ട് സൗകര്യവും ലഭ്യമാക്കുന്നുണ്ട്. ഉയര്‍ന്ന വേഗതയിലുള്ള സേവനങ്ങള്‍ ഗുവഹാത്തിയില്‍ മാര്‍ച്ചോടു കൂടി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്ബിഐയുമായി ചേര്‍ന്ന് ബിഎസ്എന്‍എല്‍ മോബിക്യാഷ് എന്ന ബാങ്കിങ്ങ് ആപ്പ്‌ളിക്കേഷന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. സര്‍ക്കാര്‍ സഹായത്തോടു കൂടി ഗ്രാമീണ മേഖലയിലെ 65000 ആളുകളെ ഡിജിറ്റല്‍ ഇടപാട് നടത്തുവാന്‍ പരിശീലനം നല്‍കുവാനും ബിഎസ്എന്‍എല്‍ തീരുമാനിച്ചിട്ടുണ്ട്

Top