ബോക്‌സ് ഓഫീസില്‍ മാത്രമല്ല ; വീണ്ടും സോഷ്യല്‍ മീഡിയയിലും താരം തന്നെ ദുല്‍ഖര്‍

Dulquer salman

ലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് കോടി ഫോളോവേഴ്‌സുമായി ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലും താരമായിരിക്കുകയാണ്. നേരത്തെ ദുല്‍ഖറിന് ഫെയ്‌സ്ബുക്കില്‍ 50 ലക്ഷം ലൈക്കുകള്‍ പൂര്‍ത്തിയായിരുന്നു. ബോക്‌സ് ഓഫീസില്‍ നിരവധി ഹിറ്റുകള്‍ തന്ന താരത്തിന്റെ ഈ അംഗീകാരത്തില്‍ ആരാധകരും ആവേശത്തിലാണ്.

നിലവില്‍ മലയാള സിനിമാ നടന്‍മാരില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സും ദുല്‍ഖറിന് തന്നെയാണ്. അഡാറ് ലവ് എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്തിലൂടെ പ്രിയാ വാര്യര്‍ ഇന്‍സ്റ്റാഗ്രാമില്‍ അഞ്ച് കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കിയിരുന്നു. പ്രിയാവര്യര്‍ക്ക് ശേഷം ദുല്‍ഖര്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലെ ലീഡിങ് താരം

Top