വിവാദം യോഗത്തില്‍ ചര്‍ച്ച ചെയ്യില്ല ; കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് ഇന്നസെന്റ്

കൊച്ചി: നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച നിലവിലെ വിവാദം അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലോ ജനറല്‍ ബോഡിയിലോ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്.

കോടതിയിലിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല, മലയാള സിനിമയില്‍ ക്രിമിനലുകള്‍ ഉള്ളതായി അറിയില്ലന്നും അദ്ദേഹം പ്രതികരിച്ചു.

സംഭവം ഉണ്ടായപ്പോള്‍ തന്നെ മുഖ്യമന്ത്രിയേയും ഡി.ജിപിയേയും ബന്ധപ്പെട്ടിരുന്നു. അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്നും ഇപ്പോള്‍ പ്രസ്താവനകളൊന്നും നടത്തരുതെന്നും ഡി.ജി.പി ആയിരുന്ന ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരുന്നു.

കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം അത് ആരായാലും അവര്‍ക്കൊപ്പം നില്‍ക്കില്ലന്നും ഇന്നസെന്റ് വ്യക്തമാക്കി.

ഇന്നും നാളെയുമായി അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ജനറല്‍ ബോഡിയും ചേരാനിരിക്കെയാണ് ഇന്നസെന്റിന്റെ പ്രതികരണം.

Top