Innocent-jayalalitha-Dance-Jesus-movie

കൊച്ചി: ഇന്നസെന്റ് ഉള്‍പ്പെട്ട ‘രാജസദസ്സിന്’ മുന്നില്‍ നൃത്തം ചവിട്ടിയ ജയലളിത അന്നേ ആഗ്രഹിച്ചത് തമിഴ്‌നാടിന്റെ ഭരണസാരത്ഥ്യം!

ജീസസ് എന്ന സിനിമയില്‍ ഇന്നസെന്റ് ഉള്‍പ്പെട്ട സദസ്സിന് മുന്നില്‍ നൃത്തം ചവിട്ടിയ ജയലളിതയോട് രാജാവ് എന്ത് പ്രതിഫലമാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ ‘എനിക്ക് ഒരു വെള്ളിത്താലത്തില്‍ സ്‌നാപകയോഹന്നാന്റെ ശിരസാണ് വേണ്ടത്’ എന്നായിരുന്ന ജയലളിതയുടെ മറുപടി.

അന്ന് വെള്ളിത്താലത്തില്‍ ശിരസു വേണമെന്നു പറഞ്ഞപ്പോഴേ അവര്‍ക്കുവേണ്ടത് മദിരാശി നഗരമാണെന്ന് തനിക്കു തോന്നിയെന്ന് ഇന്നസെന്റ് പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 1973ല്‍ പി.എ.തോമസ് സംവിധാനം ചെയ്ത ജീസസ് എന്ന മലയാളചിത്രത്തിലാണ് ഇരുവരും അഭിനയിച്ചത്.

ഒരു തമിഴ് പ്രസിദ്ധീകരണത്തില്‍ വന്ന ഈ അഭിമുഖം ആരോ ജയലളിതയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ‘ഇതു പറഞ്ഞത് ഇന്നസെന്റ് അല്ലേ. അദ്ദേഹം രസകരമായിട്ട് പറഞ്ഞതാകും. സാരമില്ല’. എന്നായിരുന്നു ജയലളിതയുടെ പ്രതികരണം.

https://youtu.be/4_bQbBbUGAs?list=PLEqZCvIXGq0acAu05zmfgEcdseBrjt1WF

Top