infosys crisis

സി.ഇ.ഒ. വിശാല്‍ സിക്കയുടെ ഭരണനിര്‍വഹണത്തില്‍ സ്ഥാപകാംഗങ്ങളുടെ അതൃപ്തിയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി കൂടുതല്‍ വഷളാകുന്നു.

ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിയും വിശാല്‍ സിക്കയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നത്തില്‍ നിന്ന് വളരുന്ന പ്രതിസന്ധി ഓഹരി ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ദോഷമാകുകയാണ്.

പ്രശ്‌നം മൂന്നാംദിവസത്തിലേക്ക് കടക്കുമ്പോള്‍,പാളിച്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയര്‍മാന്‍ ആര്‍,ശേഷസായി രാജിവെക്കണമെന്ന ആവശ്യവുമായി മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരായ വി.ബാലകൃഷ്ണനും മോഹന്‍ദാസ് പൈയും രംഗത്തെത്തി.

എന്നാല്‍ ഭരണ നിര്‍വഹണത്തില്‍ പാളിച്ചയൊന്നും ഉണ്ടായിട്ടില്ലെന്നാണ് മാനേജ്‌മെന്റ് ആവര്‍ത്തിച്ച് പറയുന്നത്.സിക്കയുടെ ശമ്പളം കഴിഞ്ഞവര്‍ഷം വന്‍തോതില്‍ ഉയര്‍ത്തിയതും പിരിഞ്ഞുപോയ സി.എഫ്.ഒ. രീജീവ് ബന്‍സാലിന് വലിയ നഷ്ടപരിഹാര പാക്കേജ് നല്‍കിയതുമാണ് ഇന്‍ഫോസിസിന്റെ ഉടമകളായ സ്ഥാപകരില്‍ ചിലരെ അസംതൃപ്തരാക്കിയത്.

ഇന്‍ഫോസിസിലെ കലഹം ഓഹരി വിപണിയിലും പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരയണ മൂര്‍ത്തി കമ്പനിയുടെ ഭരണത്തിനെതിരെ പരസ്യമായി രംഗത്ത് വന്നതെന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്ന് ഓഹരി വിപണിയിലെ ഫണ്ട് മാനേജര്‍മാര്‍ പ്രതികരിച്ചു. വരും ദിവസങ്ങളിലും പ്രതിസന്ധി തുടരുകയാണെങ്കില്‍ അത് ഇന്‍ഫോസിസ് ഓഹരികളെയും ബാധിക്കുമെന്നും ഇവര്‍ പറഞ്ഞു.

Top