ഡ്യൂവല്‍ ക്യാമറയില്‍ ഇന്‍ഫോക്കസ് വിഷന്‍ 3 പ്രോ വിപണിയില്‍; വില 10999 രൂപ

ന്‍ഫോക്കസിന്റെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണായ ഇന്‍ഫോക്കസ് വിഷന്‍ 3 പ്രോ ഇന്ത്യന്‍ വിപണിയില്‍ എത്തി. 10999 രൂപയാണ് ഇതിന്റെ വിലവരുന്നത്.

18.9 ഡിസ്‌പ്ലേ റെഷിയോയില്‍ 5.7 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകള്‍. 128 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

13, 5 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറയും 8 മെഗാപിക്‌സലിന്റെ സെല്‍ഫി ഷൂട്ടര്‍ ക്യാമറയുമാണ് ഒരുക്കിയിരിക്കുന്നത്.
MediaTek MT6750 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം. Android 7.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. 4,000mAhന്റെ ബാറ്ററി ലൈഫാണ് ഫോണിലുള്ളത്.

Top