ഖത്തര്‍ ലോകകപ്പില്‍ ടീമുകളുടെ എണ്ണം കൂട്ടണമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി

Gianni Infantino

ദോഹ: 2022ലെ ഖത്തര്‍ ലോകകപ്പില്‍ ടീമുകളുടെ എണ്ണം 48 ആക്കണമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. 32 ടീമുകളാണ് നിലവില്‍ ലോകകപ്പില്‍ കളിക്കുന്നത്. എന്നാല്‍ ഫിഫയുടെ നീക്കം ഖത്തര്‍ ലോകകപ്പിനെ പ്രതിസന്ധിയിലാക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

16 ടീമുകളെ അധികം കളിപ്പിക്കുന്നത് സംബന്ധിച്ച് ഖത്തര്‍ അധികൃതര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയാണെങ്കില്‍ ഖത്തറിനെ കൂടാതെ മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് കളികള്‍ മാറ്റാനാണ് സാധ്യത. 2026 മുതല്‍ 32 ടീമുകളെന്നത് വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ ജനുവരിയില്‍ ഫിഫ തീരുമാനമെടുത്തിരുന്നു.

Top