അവസാന മത്സരത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം ബുംറ കളത്തിലിറങ്ങില്ല

jasprit

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള അവസാന ട്വന്റി-20 മത്സരത്തിന് മുന്‍പ് ഇന്ത്യയ്ക്ക് തിരിച്ചടി. രണ്ടാം ട്വന്റി-20യില്‍ വയറുവേദന കാരണം കളത്തിലിറങ്ങാന്‍ സാധിക്കാതിരുന്ന ബുംറയ്ക്ക് അവസാന മത്സരവും നഷ്ടമാകുമെന്നാണ് സൂചന.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള നിര്‍ണ്ണായക മത്സരമാണ് നടക്കാനിരിക്കുന്നത്. അതേസമയം പരിചയ സമ്പന്നനായ ബുംറ ടീമില്‍ നിന്ന് പുറത്താവുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ബുംറ കളിക്കുന്നില്ലെങ്കില്‍ ഷാര്‍ദുല്‍ താക്കൂര്‍ ആയിരിക്കും ടീമില്‍ സ്ഥാനം പിടിക്കുക. അവസാന മത്സരം വിജയിച്ച് ട്വന്റി20 പരമ്പര സ്വന്തമാക്കാന്‍ ഇരുടീമുകളും ഇറങ്ങുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.

Top