India’s NSG membership can’t be ‘farewell gift’: China’s dig at US

ബെയ്ജിങ്: ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനം ഒബാമയുടെ വിടവാങ്ങല്‍ സമ്മാനമായി നല്‍കാനാകില്ലെന്ന് ചൈന.

ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കുന്ന ഏക അംഗം ചൈന മാത്രമാണെന്ന് കുറച്ച് ദിവസങ്ങള്‍ക്ക മുമ്പ് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ചൈന വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഏതെങ്കിലും ഒരു രാജ്യത്തിന് വിടവാങ്ങല്‍ സമ്മാനമായി നല്‍കാനുള്ളതല്ല എന്‍.എസ്.ജി അംഗത്വമെന്ന് ചൈനീസ്‌ വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് പറഞ്ഞു.

ഇന്ത്യയുടെയും ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത മറ്റ് രാജ്യങ്ങളുടെയും എന്‍.എസ്.ജി പ്രവേശനത്തെ പറ്റി തങ്ങള്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഹുവാ ചുനിയിങ് വ്യക്തമാക്കി.

അമേരിക്കയുടെ ദക്ഷിണേഷ്യന്‍ സ്റ്റേറ്റ് സെക്രട്ടറിയായ നിഷ് ദേശായി ബിസ്വാള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചൈനയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത കാരണം ചൂണ്ടിക്കാട്ടി ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനം ചൈന തടഞ്ഞുവെച്ചിരിക്കുകയാണ്. 48 അംഗങ്ങളാണ് ആണവ വിതരണ സംഘത്തിലുള്ളത്.

Top