India’s Internet user base to touch 402 mn by December

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഡിസംബറില്‍ 40.2 കോടിയിലെത്തുമെന്ന് പ്രതീക്ഷ. ഇതോടെ ലോകത്ത് ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇന്ത്യയിലാവും. കഴിഞ്ഞകൊല്ലത്തേക്കാള്‍ 49 ശതമാനം വര്‍ദ്ധനയാണ് ഇക്കൊല്ലമുണ്ടായത്.

ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്റെയും ഐ.ബി.ആര്‍.ബിയുടെയും റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുള്ളത്. ഒക്ടോബര്‍ വരെയുള്ള കണക്ക് പ്രകാരം 37.5 കോടി ഉപയോക്താക്കളുമായി ഇന്ത്യ ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ്.

ചൈനയ്ക്ക് 60 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണുള്ളത്. ഒരുകൊല്ലം കൊണ്ടാണ് 30 കോടിയില്‍ നിന്നാണ് ഇന്ത്യ 40 കോടിയിലേക്ക് കുതിച്ചത്. ഇന്ത്യയിലെ ഉപയോക്താക്കളില്‍ 71 ശതമാനവും പുരുഷന്മാരാണ്. പുരുഷന്മാരില്‍ 50 ശതമാനവും സ്ത്രീകളില്‍ 46 ശതമാനവുമാണ് വര്‍ദ്ധന.

എന്നാല്‍ ഇന്ത്യയിലെ നഗരങ്ങളില്‍ 62:38 എന്നതാണ് ആണ്‍-പെണ്‍ അനുപാതം. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ തോത് പുരുഷന്മാരില്‍ 28 ശതമാനം കൂടിയപ്പോള്‍ സ്ത്രീകളില്‍ കൂടിയത് 39 ശതമാനമാണ്. എന്നാല്‍ ഗ്രാമീണ ഇന്ത്യയില്‍ മാത്രം 11.7 കോടിയാണ് ഉപയോക്താക്കള്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നത് കണക്കാക്കിയാല്‍ 2016 ജൂണില്‍ 14.7 കോടിയായി കൂടിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതുവരെ ഉപയോഗിക്കാത്ത 1.14 കോടി പേര്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top