പതിനാലുമാസത്തെ ഇടവേളയ്ക്കു ശേഷം കിരീടം ലക്ഷ്യമിട്ട് സെറീന ; എതിരാളി സഹോദരി

serena williams

കാലിഫോര്‍ണിയ: ടൂര്‍ണമെന്റില്‍ കിരീടം ലക്ഷ്യമിടുന്ന സെറീന വില്യംസിന് എതിരാളിയായി എത്തുന്നത് സഹോദരി. ബിഎന്‍പി പാരിബാസ് (ഇന്ത്യന്‍ വെല്‍സ്) ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ സെറീനയെ നേരിടുന്നത് ചേച്ചി വീനസ് വില്യംസ് ആയിരിക്കും.

പതിനാലുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് സെറീന കോര്‍ട്ടിലേയ്ക്ക് തിരിച്ചെത്തിയത്. ഡച്ച് താരം കികി ബെര്‍ട്ടെന്‍സിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ മികച്ച മുന്നേറ്റമായിരുന്നു സെറീന കാഴ്ച വെച്ചത്. സ്‌കോര്‍: 7-6 (7-5), 7-5.

2017 ഓസ്‌ട്രേലിയന്‍ ഓപ്പണിലായിരുന്നു സെറീനയും സഹോദരിയും അവസാനമായി ഏറ്റുമുട്ടിയത്. ചേച്ചിയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ സെറീന പിന്നീട് കുഞ്ഞിനു ജന്മം നല്‍കാനായി കോര്‍ട്ടില്‍ നിന്നും നീണ്ട ഇടവേളയെടുക്കുകയായിരുന്നു.

Top