6000 കോടി രൂപ തട്ടിച്ച കേസില്‍ ഇന്ത്യന്‍ ടെക്‌നോമാറ്റ് കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍

ARREST

ഹിമാചല്‍ പ്രദേശ് : സര്‍ക്കാര്‍ വകുപ്പുകളെ 6000 കോടി രൂപ തട്ടിച്ച കേസില്‍ ഇന്ത്യന്‍ ടെക്‌നോമാറ്റ് കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍. ഹിമാചല്‍ പ്രദേശിലെ പോണ്ട സാഹിബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ടെക്‌നോമാറ്റ് കോപ്പറേറ്റീവ് ലിമിറ്റഡിന്റെ ഡയറക്ടറായ വിനയ് കുമാര്‍ ശര്‍മ്മയെയാണ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് അറസ്റ്റ് ചെയ്തത്.

ഹിമാചലിലെ സിര്‍മോര്‍ ജില്ലയിലെ പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ഇലക്ട്രിസ്റ്റി വകുപ്പിന് കോടികള്‍ നല്‍കാതെ കബളിപ്പിച്ചതിനും, ആദായ നികുതി വെട്ടിപ്പ് നടത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കമ്പനിക്കുനേരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ 2014 മാര്‍ച്ചില്‍ ഇവര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു.

അന്വേഷണത്തില്‍ വിനയ് കുമാര്‍ ശര്‍മ്മയും സംഘവും ജീവനക്കാര്‍ക്ക് ശമ്പളം, പി എഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കാതെയാണ് കമ്പനി അടച്ചു പൂട്ടിയത്. ഇന്‍കം ടാക്‌സ്, സെയില്‍സ് ടാക്‌സ് വകുപ്പുകള്‍ക്ക് കോടികള്‍ നല്‍കാതെ തട്ടിച്ചുവെന്നും കണ്ടെത്തിയിരുന്നു.

Top